﻿'എനിയ്ക്ക്'
"അവള്‍ക്ക്"
‘അവന്’
“അവള്”

കൊടുങ്ങല്ലൂർ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

പി. കെ. ഗോപി

ആയിരം സംവത്സരക്കാലം കേരളത്തിന്റെ മംഗല്യഹാരവും അറബിക്കടലിന്റെ
റാണിയുമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിന്റെ ഭൂതകാല പ്രഭാവത്തിലേയ്ക്ക്
എത്തിനോക്കുന്ന ചരിത്രകുതുകിക്ക്, കേരളത്തിന്റെ പ്രാതഃസ്മരണീയ ചരിത്രകാരനായ
കെ. പി. പത്മനാഭമേനോന്റെ വാക്കുകൾ ശ്രദ്ധിക്കാതെ കടന്നുപോകുവാനാകില്ല.
